Sunday, May 13, 2007

ശ്രീമദ്‌ ഭഗവത്‌ ഗീത Contd 1.-2,3

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു
2. ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്‌

തദാ = അപ്പോള്‍
രാജാ ദുര്യോധനഃ = രാജാവായ ദുര്യോധനന്‍
വ്യൂഢം = വ്യൂഹമാക്കിയിരിക്കുന്ന
പാണ്ഡവാനീകം ദൃഷ്ട്വാ = പാണ്ഡവസൈന്യത്തെ കണ്ടിട്ട്‌
ആചാര്യം ഉപസംഗമ്യ = ആചാര്യനേ -ദ്രോണരേ സമീപിച്ച്‌
വചനം = വാക്കിനെ
അബ്രവീത്‌ = പറഞ്ഞു

3. പശ്യൈതാം പാണ്ഡുപുത്രാണാം
ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ

ആചാര്യ = അല്ലയോ ഗുരോ
ധീമതാ = ബുദ്ധിമാനായ
തവ ശിഷ്യേണ = അങ്ങയുടെ ശിഷയനായ
ദ്രുപദപുത്രേണ = ദ്രുപദന്റെ പുത്രനാല്‍-ധൃഷ്ടദ്യുമ്നനാല്‍

വ്യൂഢാം = വ്യൂഹമാക്കി നിര്‍ത്തിയിരിക്കുന്ന
മഹതീം = മഹത്തായ
ഏതാം പാണ്ഡുപുത്രാണാം ചമൂം = ഈ പാണ്ഡവസൈന്യത്തെ
പശ്യ = കണ്ടാലും

ദ്രോണരെ ഒന്നു ചൊടിപ്പിക്കാനുള്ള വാക്പ്രയോഗങ്ങളാണ്‌ ദുര്യോധനന്‍ നടത്തുന്നത്‌. കണ്ടില്ലേ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന എന്നു പറയുമ്പോഴത്തെ ആ ഒരു വേലത്തരം - ആദ്യം പറയുന്നത്‌ "അങ്ങയുടെ ശിഷ്യനായ "- വെറും ശിഷ്യനല്ല ധീമതാ - "ബുദ്ധിമാനായ" - വല്ല ആവശ്യവുമുണ്ടായിരുന്നോ അവനെ ഒക്കെ കേറി പഠിപ്പിക്കേണ്ട എന്നൊരു ധ്വനി മുഴങ്ങുന്നില്ലേ അവിടെ?.

അങ്ങയുടെ റ്റ്‌ഹന്നെ ശിഷ്യനാണ്‌ അതു കൊണ്ട്‌ അല്‍പം ആഞ്ഞു പിടിക്കേണ്ടി വരും എന്നു ദ്രോണരെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി ദുര്യോധനന്‍ ഈ വാക്കുകള്‍ പറയുന്നു.

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദ്രോണരെ ഒന്നു ചൊടിപ്പിക്കാനുള്ള വാക്പ്രയോഗങ്ങളാണ്‌ ദുര്യോധനന്‍ നടത്തുന്നത്‌. കണ്ടില്ലേ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന എന്നു പറയുമ്പോഴത്തെ ആ ഒരു വേലത്തരം - ആദ്യം പറയുന്നത്‌ "അങ്ങയുടെ ശിഷ്യനായ "- വെറും ശിഷ്യനല്ല ധീമതാ - "ബുദ്ധിമാനായ" - അവനെ ഒക്കെ കേറി പഠിപ്പിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നൊരു ധ്വനി മുഴങ്ങുന്നില്ലേ അവിടെ?.

myexperimentsandme said...

ഇവിടെയും പശ്ചാത്തലമോ, കഴിഞ്ഞ ഭാഗത്തെ ഇതുമായി ലിങ്ക് ചെയ്യിക്കുന്ന ഒരു വരിയോ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നുന്നു.

നന്ദി ഇവിടെയും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വക്കാരിജീ,
ഭഗവത്‌ ഗീത ആദി മുതല്‍ ശ്ലോകാനുശ്ലോകം വ്യാഖ്യാനിക്കാമെന്നാണ്‌ വിചാരിച്ചത്‌
അത്‌ ഒരുമിച്ച്‌ ധാരാളം എഴുതിയാല്‍ എന്നെ പോലെ ഇടക്കിടക്ക്‌ വായികുന്നവര്‍ക്ക്‌ അസൗകര്യമാകും എന്നു കരുതി. രണ്ടോ മൂന്നോ ശ്ലോകങ്ങളാണെങ്കില്‍ ഒരു ബുദ്ധിമുട്ടില്ലാതെ വായിച്ചു പോകാവുന്നതുമാണ്‌. അതുകൊണ്ട്‌ ആണ്‌ ഇങ്ങനെ എഴുതിയത്‌ ലിങ്ക്‌ കൊടുക്കാന്‍ ഇനി ശ്രമിക്കാം
പുതിയതായി തുടങ്ങുന്ന ഓരോ സംരംഭങ്ങള്‍ക്കും ഇതു പോലെ പ്രോല്‍സാഹനം നല്‍കുന്ന താങ്കള്‍ക്ക്‌
നന്ദി