Sunday, September 16, 2007

ശ്രീമദ്‌ ഭഗവദ്‌ഗീത 2- 16-20

16.
നാസതോ വിദ്യതേഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്വദര്‍ശിഭിഃ

അസതഃ = അസത്തിന്‌ - ഇല്ലാത്തതിന്‌
ഭാവഃ ന വിദ്യതേ = ഉണ്മ ഇല്ല
സതഃ അഭാവഃ ന (വിദ്യതേ)= ഉള്ളതിന്‌ ഇല്ലായ്മയും ഇല്ല
അനയോ ഉഭയോ = ഇവയുടെ രണ്ടിന്റേയും
അന്തഃ = നിശ്ചയം
തത്വദര്‍ശിഭിഃ ദൃഷ്ടഃ=ബ്രഹ്മജ്ഞാനികളാല്‍ യഥാര്‍ത്ഥമായി അറിയപ്പെട്ടിരിക്കുന്നു.

"ഇല്ലാത്തതുണ്ടാകയില്ലയല്ലൊ ഇല്ലാതെ പോകയില്ലുള്ളതൊന്നും " എന്ന പദ്യശകലം ഈ വരികളുടെ ആദ്യത്തെ പാദം തര്‍ജ്ജമയാണ്‌.
17.
അവിനാശി തു തദ്വിദ്ധി യേന സര്‍വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത്‌ കര്‍തുമര്‍ഹസി

ഇദം ജഗത്‌ യേന തതം = ഈ ജഗത്ത്‌ യതൊന്നിനാല്‍ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ
തത്‌ അവിനാശി വിദ്ധി = ആ വസ്തു നാശമില്ലാത്തതാണ്‌ എന്നറിയുക.
അവ്യയസ്യ അസ്യ = നശിക്കാത്ത അതിന്റെ
വിനാശം കര്‍ത്തും ന കശ്ചിത്‌ അര്‍ഹതി = നാശമുണ്ടാക്കുവാന്‍ ആരും സമര്‍ഥരല്ല.

ജഗത്ത്‌ എന്ന ബ്രഹ്മാണ്ഡം മുഴുവനും അതു മാത്രമാണ്‌ അതിനു നാശമില്ല ഒരിക്കലും, അതിനെ നശിപ്പിക്കുവാന്‍ ആരും സമര്‍ത്ഥരും അല്ല.

18.

അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത

അപ്രമേയസ്യ അനാശിനഃ നിത്യസ്യ അസ്യ ഇമേ ദേഹാഃ = അളവില്ലാത്തവനായ, നാശമില്ലാത്തവനായ നിത്യനായ ഇവന്റെ ഈ ശരീരം
അന്തവന്തഃ = നാശമുള്ളവയാണ്‌.
തസ്മാത്‌ ഭാരത യുദ്ധ്യസ്വ = അതുകൊണ്ട്‌ അല്ലയോ ഭാരത, നീ യുദ്ധം ചെയ്യുക.
ധര്‍മ്മാധര്‍മ്മങ്ങള്‍ നിര്‍വഹികുന്ന ശരീരത്തിനു മാത്രമേ നാശം ഉള്ളു. ആത്മാവ്‌ നിത്യനാണ്‌ അതു കൊണ്ട്‌ നീ യുദ്ധം ചെയ്തു കൊള്ളൂ എന്ന്‌ ഭഗവാന്‍ അനുവാദം കൊടുക്കുന്നു.

19.
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ

യഃ ഏനം ഹന്താരം വേത്തി = ആര്‌ ഇവനേ കൊല്ലുന്നവനെന്നു കരുതുന്നു
യഃ ച ഏനം ഹതം മന്യതേ = ആര്‌ ഇവനേ മരിച്ചു എന്നു കരുതുന്നുവോ
തൗ ഉഭൗ = അവര്‍ രണ്ടു കൂട്ടരും
ഏനം ന വിജാനീതഃ = ഇവനെ അറിയുന്നില്ല
അയം ന ഹന്തി ന ഹന്യതേ = ഇവന്‍ കൊല്ലുന്നുമില്ല , കൊല്ലപ്പെടുന്നുമില്ല

20.
ന ജായതേ മ്രീയതേ വാ കദാചിത്‌
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ

അയം ന ജായതേ ന മ്രീയതേ വാ = ഈ ആത്മാവ്‌ ജനിക്കുന്നില്ല മരിക്കുന്നുമില്ല
ന ഭൂത്വാ ഭൂയഃ ന ഭവിതാ = ഇല്ലാതായിട്ട്‌ വീണ്ടും ഉണ്ടാകുന്നതും അല്ല
അജഃ = ജനിക്കാത്തതും
നിത്യഃ = നശിക്കാത്തതും
ശാശ്വതഃ = എല്ലാക്കാലവും നിലനില്‍ക്കുന്നതും
പുരാണഃ = നിത്യനൂതനനും ആണ്‌.
ശരീരേ ഹന്യമാനേ ന ഹന്യതേ = ഇവന്‍ ശരീരം നശിക്കുമ്പോള്‍ നശിക്കുന്നില്ല

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീമദ്‌ ഭഗവദ്‌ഗീത 2-16-20

ന ജായതേ മ്രീയതേ വാ കദാചിത്‌ നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ

കാവാലം ജയകൃഷ്ണന്‍ said...

മഹാനുഭാവന്‍,

ഈ പ്രയത്നവും, സമര്‍പ്പണവും ഈശ്വരാനുഗ്രഹത്തിനു കാരണമാകട്ടെ...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Haree said...

ഇതിലെന്തേ ഒരുവര്‍ഷമായി ഒന്നും എഴുതുന്നില്ല???
--

ഗീത said...

ഇത് ഇപ്പോഴാണ് വായിക്കാന്‍ തുടങ്ങിയത്. വളരെ സന്തോഷം തോന്നുന്നു ഭഗവദ് ഗീത ഇങ്ങനെ വായിക്കാന്‍ പറ്റുന്നതില്‍. ഡോക്ടര്‍ക്കു നന്ദി.